തൃശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. സബ് രജിസ്ട്രാർ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായാണ് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തിയാകും വിവാഹമെന്ന് വേടന് നേരത്തെ പറഞ്ഞിരുന്നു.
സഹോദരൻ ഹരി, ഭാര്യ സഹോദരൻ നവീൻ, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാർ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്. വധുവും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വൈകുന്നേരം നാലിന് മുളങ്കുന്നത്ത് കാവിലെ വേടന്റെ വീട്ടിലേക്കെത്തിയിരുന്നു.
വൈകുന്നേരം പൂമലയിലെ റിസോർട്ടിലാണ് വിരുന്നു സൽക്കാരം ഒരുക്കിയിരിക്കുന്നത്. രജിസ്റ്റാർ ഓഫീസിൽ ആളുകളുടെ തിരക്ക് കാരണം രജിസ്ട്രേഷൻ വീട്ടിൽ നടത്താമെന്ന് സബ് രജിസ്ട്രാർ അറിയിക്കുകയായിരുന്നു.